Posts

Grading of Rubber Sheets-Ribbed Smoked Sheets-റബ്ബര്‍ ഷീറ്റ് തരം തിരിക്കല്‍

Image
റബ്ബര്‍ ഷീറ്റ് ഗ്രേഡിംഗ്                                 Ribbed Smoked Sheet പ്രധാനമായും 6 ഗ്രേഡുകള്‍ ആണ് ഉള്ളത്. RSS I X മുതല്‍ RSS III വരെ ഉള്ള ഉയര്‍ന്ന ഗ്രേഡുകളില്‍ ഉള്ള റബ്ബര്‍ മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍,എഞ്ചിനിയറിംഗ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ആണ് ഉപയോഗിക്കുന്നത്.RSS IV ,RSS V എന്നിവ ഓട്ടോമൊബൈല്‍ ടയര്‍ അടക്കമുള്ള മറ്റു ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നു. IS-15361-2003 എന്ന സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് ഷീറ്റ് തരം തിരിക്കുന്നത്.കാഴ്ചയില്‍ ഉള്ള താരതമ്യത്തിലൂടെ ആണ് തരം തിരിക്കല്‍.ഏറ്റവും ചെറിയ ന്യൂനത പോലും കാണാന്‍ കഴിയുന്ന വിധത്തില്‍ പ്രകാശത്തിനു എതിരെ പിടിച്ചു ആണ് തരം തിരിക്കല്‍ സാധാരണ നടത്തുന്നത്. RSS I X ശ്രദ്ധയോടും എകീകരണത്തോടും നിയന്ത്രിക്കുന്ന പ്രക്രിയകള്‍ ഉള്ള ചുറ്റുപാടില്‍ വേണം നിര്‍മ്മിക്കപ്പെടെണ്ടത്.  ഓരോ കെട്ടും പൂപ്പല്‍ ഇല്ലാതെ പായ്ക്ക് ചെയ്യണം.ഉണക്ക പൂപ്പല്‍ വളരെ ചെറിയ അളവില്‍ റാപ്പറുകളിലോ അവയോടു അടുത്തുള്ള ഉപരിതലത്തിലോ തുളച്ചു കയറല്‍ ഇല്ലാതെ വിത...

Mixture fertilizers used in rubber

മിക്സര്‍ വളങ്ങള്‍ ഉണ്ടാക്കുന്ന രീതി      നേര്‍ വളങ്ങള്‍ ഉപയോഗിച്ച് നമുക്ക് ആവശ്യമായ മിക്സര്‍ വളങ്ങള്‍ ഉണ്ടാക്കുന്നതിനു നേര്‍ വളങ്ങളില്‍ അടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ ശതമാനം മാത്രം അറിഞ്ഞിരുന്നാല്‍ മതി.അത് പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഉദാഹരണത്തിന് നമുക്ക് യൂറിയ,റോക്ക് ഫോസ്ഫേറ്റ്,മ്യുററ്റ് ഓഫ് പൊട്ടാഷ് എന്നിവയുപയോഗിച്ച് 10:10:10 എന്ന മിക്സര്‍ ഉണ്ടാക്കണം എന്ന് കരുതുക. യൂറിയയില്‍ 46 ശതമാനം നൈട്രജന്‍ അടങ്ങിയിരിക്കുന്നു .അതായത് 100 കിലോഗ്രാം യൂറിയ എടുത്താല്‍ 46  കിലോഗ്രാം നൈട്രജന്‍ ലഭിക്കും .നമുക്ക് 10 കിലോഗ്രാം നൈട്രജന്‍ മതി .അതായത് നൂറിനു നാല്പത്തി ആറു ആണെങ്കില്‍ എത്ര എടുത്താല്‍ പത്തു ലഭിക്കും  46/100 =10/N 46 x N = 100 X 10 = 1000 N = 1000/46 = 21.74 അതായത് ഏകദേശം 22 22 കിലോഗ്രാം യൂറിയ എടുത്താല്‍ 10 കിലോഗ്രാം നൈട്രജന്‍ ലഭിക്കും ഇനി ഫോസ്ഫറസ് എടുക്കാം , 18 ശതമാനം ഫോസ്ഫറസ് ആണ് റോക് ഫോസ്ഫേറ്റില്‍ അടങ്ങിയിട്ടുള്ളത്. അതായത് 100 നു 18 .എങ്കില്‍ എത്ര റോക്ക് ഫോസ്ഫേറ്റ് എടുത്താല്‍ 10 കിലോഗ്രാം ഫോസ്ഫറസ് ലഭിക്കും എന്നാണ് അറ...