Grading of Rubber Sheets-Ribbed Smoked Sheets-റബ്ബര്‍ ഷീറ്റ് തരം തിരിക്കല്‍


റബ്ബര്‍ ഷീറ്റ് ഗ്രേഡിംഗ്

                               Ribbed Smoked Sheet പ്രധാനമായും 6 ഗ്രേഡുകള്‍ ആണ് ഉള്ളത്. RSS IX മുതല്‍ RSS III വരെ ഉള്ള ഉയര്‍ന്ന ഗ്രേഡുകളില്‍ ഉള്ള റബ്ബര്‍ മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍,എഞ്ചിനിയറിംഗ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ആണ് ഉപയോഗിക്കുന്നത്.RSS IV ,RSS V എന്നിവ ഓട്ടോമൊബൈല്‍ ടയര്‍ അടക്കമുള്ള മറ്റു ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നു.IS-15361-2003 എന്ന സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് ഷീറ്റ് തരം തിരിക്കുന്നത്.കാഴ്ചയില്‍ ഉള്ള താരതമ്യത്തിലൂടെ ആണ് തരം തിരിക്കല്‍.ഏറ്റവും ചെറിയ ന്യൂനത പോലും കാണാന്‍ കഴിയുന്ന വിധത്തില്‍ പ്രകാശത്തിനു എതിരെ പിടിച്ചു ആണ് തരം തിരിക്കല്‍ സാധാരണ നടത്തുന്നത്.

RSS IX

ശ്രദ്ധയോടും എകീകരണത്തോടും നിയന്ത്രിക്കുന്ന പ്രക്രിയകള്‍ ഉള്ള ചുറ്റുപാടില്‍ വേണം നിര്‍മ്മിക്കപ്പെടെണ്ടത്.

 ഓരോ കെട്ടും പൂപ്പല്‍ ഇല്ലാതെ പായ്ക്ക് ചെയ്യണം.ഉണക്ക പൂപ്പല്‍ വളരെ ചെറിയ അളവില്‍ റാപ്പറുകളിലോ അവയോടു അടുത്തുള്ള ഉപരിതലത്തിലോ തുളച്ചു കയറല്‍ ഇല്ലാതെ വിതരണ സമയത്ത് കാണുന്നത് തടസ്സം ആവില്ല.

Oxidized spots & Streaks , ദുര്‍ബലമായ ഷീറ്റ്,പൊള്ളിയ ഷീറ്റ്,പുകയാത്ത ഷീറ്റ്,കൂടുതല്‍ പുകഞ്ഞ ഷീറ്റ്,അതാര്യം ആയ ഷീറ്റ്,കരിഞ്ഞ ഷീറ്റ് എന്നിവ അനുവദനീയം അല്ല.

റബ്ബര്‍ ഉണങ്ങിയതും,വൃത്തിയുള്ളതും ,ബലമുള്ളതും ,എല്ലാ ഭാഗവും ഒരു പോലെ പുകഞ്ഞതും ,മാലിന്യം ,മരക്കറ ,കരട്,പൊള്ളല്‍ മണല്‍തരികള്‍ ,അന്യപദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ നിന്നും മുക്തവും ആയിരിക്കണം.

കടുകുമണിയോളം ഉള്ള കുമിളകള്‍ ചിന്നിച്ചിതറിയ രീതിയില്‍ മാത്രം ആണെങ്കില്‍ അനുവദനീയം ആണ്.

മാസ്റ്റര്‍ സാമ്പിള്‍ ഈ ഗ്രേഡിന് ഇല്ല.


RSS I

ഓരോ കെട്ടും പൂപ്പല്‍ ഇല്ലാതെ പായ്ക്ക് ചെയ്യണം.ഉണക്ക പൂപ്പല്‍ വളരെ ചെറിയ അളവില്‍ റാപ്പറുകളിലോ അവയോടു അടുത്തുള്ള ഉപരിതലത്തിലോ തുളച്ചു കയറല്‍ ഇല്ലാതെ വിതരണ സമയത്ത് കാണുന്നത് തടസ്സം ആവില്ല.

Oxidized spots & Streaks , ദുര്‍ബലമായ ഷീറ്റ്,പൊള്ളിയ ഷീറ്റ്,പുകയാത്ത ഷീറ്റ്,കൂടുതല്‍ പുകഞ്ഞ ഷീറ്റ്,അതാര്യം ആയ ഷീറ്റ്,കരിഞ്ഞ ഷീറ്റ് എന്നിവ അനുവദനീയം അല്ല.

റബ്ബര്‍ ഉണങ്ങിയതും,വൃത്തിയുള്ളതും ,ബലമുള്ളതും ,എല്ലാ ഭാഗവും ഒരു പോലെ പുകഞ്ഞതും ,മാലിന്യം ,മരക്കറ ,പൊള്ളല്‍ മണല്‍തരികള്‍ ,അന്യപദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ നിന്നും മുക്തവും ആയിരിക്കണം
നേര്‍ത്ത കരടുകള്‍ സാമ്പിളില്‍ കാണുന്ന വിധത്തില്‍ അനുവദനീയം ആണ്.

കടുകുമണിയോളം ഉള്ള കുമിളകള്‍ ചിന്നിച്ചിതറിയ രീതിയില്‍ മാത്രം ആണെങ്കില്‍ അനുവദനീയം ആണ്.











RSS 2

പശിമയുള്ള വസ്തുക്കള്‍(Resinous matter/Rust) ,ഉണങ്ങിയ പൂപ്പല്‍ റാപ്പറുകളിലും കെട്ടിന്റെ ഉപരിതലത്തിലും ഉള്ളിലും വിതരണ സമയത്ത് ,സാമ്പിള്‍ ചെയ്യപ്പെടുന്ന കെട്ടുകളുടെ 5 ശതമാനത്തില്‍ താഴെ മാത്രം കെട്ടുകളില്‍ മാത്രം ആണ് ഉള്ളത് എങ്കില്‍ അനുവദനീയം ആണ്.

Oxidized spots & Streaks , ദുര്‍ബലമായ ഷീറ്റ്,പൊള്ളിയ ഷീറ്റ്,പുകയാത്ത ഷീറ്റ്,കൂടുതല്‍ പുകഞ്ഞ ഷീറ്റ്,അതാര്യം ആയ ഷീറ്റ്,കരിഞ്ഞ ഷീറ്റ് എന്നിവ അനുവദനീയം അല്ല.

റബ്ബര്‍ ഉണങ്ങിയതും,വൃത്തിയുള്ളതും ,ബലമുള്ളതും ,എല്ലാ ഭാഗവും ഒരു പോലെ പുകഞ്ഞതും ,മാലിന്യം ,മരക്കറ ,പൊള്ളല്‍ മണല്‍തരികള്‍ ,അന്യപദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ നിന്നും മുക്തവും ആയിരിക്കണം.

നേര്‍ത്ത കരടുകള്‍,ചെറിയ കുമിളകള്‍ എന്നിവ  സാമ്പിളില്‍ കാണുന്ന വിധത്തില്‍ അനുവദനീയം ആണ്.







RSS 3

പശിമയുള്ള വസ്തുക്കള്‍(Resinous matter/Rust) ,ഉണങ്ങിയ പൂപ്പല്‍ റാപ്പറുകളിലും കെട്ടിന്റെ ഉപരിതലത്തിലും ഉള്ളിലും വിതരണ സമയത്ത് ,സാമ്പിള്‍ ചെയ്യപ്പെടുന്ന കെട്ടുകളുടെ 10 ശതമാനത്തില്‍ താഴെ മാത്രം കെട്ടുകളില്‍ മാത്രം ആണ് ഉള്ളത് എങ്കില്‍ അനുവദനീയം ആണ്.

Oxidized spots & Streaks , ദുര്‍ബലമായ ഷീറ്റ്,പൊള്ളിയ ഷീറ്റ്,പുകയാത്ത ഷീറ്റ്,കൂടുതല്‍ പുകഞ്ഞ ഷീറ്റ്,അതാര്യം ആയ ഷീറ്റ്,കരിഞ്ഞ ഷീറ്റ് എന്നിവ അനുവദനീയം അല്ല.

റബ്ബര്‍ ഉണങ്ങിയതും,വൃത്തിയുള്ളതും ,ബലമുള്ളതും ,എല്ലാ ഭാഗവും ഒരു പോലെ പുകഞ്ഞതും ,മരക്കറ ,പൊള്ളല്‍ മണല്‍തരികള്‍ ,അന്യപദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ നിന്നും മുക്തവും ആയിരിക്കണം.

നേര്‍ത്ത കരടുകള്‍,ചെറിയ കുമിളകള്‍,നിറത്തില്‍ ഉള്ള ചെറിയ കളങ്കം  എന്നിവ  സാമ്പിളില്‍ കാണുന്ന വിധത്തില്‍ അനുവദനീയം ആണ്.







RSS 4

പശിമയുള്ള വസ്തുക്കള്‍(Resinous matter/Rust) ,ഉണങ്ങിയ പൂപ്പല്‍ റാപ്പറുകളിലും കെട്ടിന്റെ ഉപരിതലത്തിലും ഉള്ളിലും വിതരണ സമയത്ത് ,സാമ്പിള്‍ ചെയ്യപ്പെടുന്ന കെട്ടുകളുടെ 20 ശതമാനത്തില്‍ താഴെ മാത്രം കെട്ടുകളില്‍ മാത്രം ആണ് ഉള്ളത് എങ്കില്‍ അനുവദനീയം ആണ്.

Oxidized spots & Streaks , ദുര്‍ബലമായ ഷീറ്റ്,പൊള്ളിയ ഷീറ്റ്,പുകയാത്ത ഷീറ്റ്,കൂടുതല്‍ പുകഞ്ഞ ഷീറ്റ്(സാമ്പിളില്‍ കാണിക്കുന്നതിനെക്കാള്‍ കൂടുതല്‍ ),കരിഞ്ഞ ഷീറ്റ് എന്നിവ അനുവദനീയം അല്ല.

റബ്ബര്‍ ഉണങ്ങിയതും,ബലമുള്ളതും,പൊള്ളല്‍ മണല്‍തരികള്‍,മാലിന്യങ്ങള്‍ ,അന്യപദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ നിന്നും മുക്തവും ആയിരിക്കണം.

ഇടത്തരം വലിപ്പമുള്ള മരത്തോല്‍ നുറുങ്ങുകള്‍,കുമിളകള്‍,അര്‍ദ്ധസുതാര്യം ആയ കറ ,ചെറിയ ഒട്ടല്‍ ,ചെറിയ അളവില്‍ അധികം പുകഞ്ഞ ഷീറ്റ് എന്നിവ സാമ്പിളില്‍ കാണുന്ന വിധത്തില്‍ അനുവദനീയം ആണ്.








RSS 5

പശിമയുള്ള വസ്തുക്കള്‍(Resinous matter/Rust) ,ഉണങ്ങിയ പൂപ്പല്‍ റാപ്പറുകളിലും കെട്ടിന്റെ ഉപരിതലത്തിലും ഉള്ളിലും വിതരണ സമയത്ത് ,സാമ്പിള്‍ ചെയ്യപ്പെടുന്ന കെട്ടുകളുടെ 30 ശതമാനത്തില്‍ താഴെ മാത്രം കെട്ടുകളില്‍ മാത്രം ആണ് ഉള്ളത് എങ്കില്‍ അനുവദനീയം ആണ്.

Oxidized spots & Streaks , ദുര്‍ബലമായ ഷീറ്റ്,പൊള്ളിയ ഷീറ്റ്,കരിഞ്ഞ ഷീറ്റ് എന്നിവ അനുവദനീയം അല്ല.

റബ്ബര്‍ ഉണങ്ങിയതും,ബലമുള്ളതും,പൊള്ളല്‍(സാമ്പിളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ),മണല്‍തരികള്‍,മാലിന്യങ്ങള്‍ ,അന്യപദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ നിന്നും മുക്തവും ആയിരിക്കണം.

വലിയ മരത്തോല്‍ നുറുങ്ങുകള്‍,കുമിളകള്‍,ചെറിയ പൊള്ളല്‍ ,അര്‍ദ്ധസുതാര്യം ആയ കറ ,ചെറിയ ഒട്ടല്‍ ,ചെറിയ അളവില്‍ അധികം പുകഞ്ഞ ഷീറ്റ്,ചെറിയ അളവില്‍ ഉള്ള മാലിന്യങ്ങള്‍  എന്നിവ സാമ്പിളില്‍ കാണുന്ന വിധത്തില്‍ അനുവദനീയം ആണ്.








Comments

Popular posts from this blog

Mixture fertilizers used in rubber