Mixture fertilizers used in rubber
മിക്സര്‍ വളങ്ങള്‍
ഉണ്ടാക്കുന്ന രീതി
നേര്‍ വളങ്ങള്‍ ഉപയോഗിച്ച്
നമുക്ക് ആവശ്യമായ മിക്സര്‍ വളങ്ങള്‍ ഉണ്ടാക്കുന്നതിനു നേര്‍ വളങ്ങളില്‍
അടങ്ങിയിരിക്കുന്ന മൂലകങ്ങളുടെ ശതമാനം മാത്രം അറിഞ്ഞിരുന്നാല്‍ മതി.അത്
പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഉദാഹരണത്തിന് നമുക്ക് യൂറിയ,റോക്ക് ഫോസ്ഫേറ്റ്,മ്യുററ്റ് ഓഫ് പൊട്ടാഷ്
എന്നിവയുപയോഗിച്ച് 10:10:10 എന്ന മിക്സര്‍ ഉണ്ടാക്കണം എന്ന് കരുതുക.
യൂറിയയില്‍ 46 ശതമാനം നൈട്രജന്‍ അടങ്ങിയിരിക്കുന്നു .അതായത്
100
കിലോഗ്രാം യൂറിയ എടുത്താല്‍
46 കിലോഗ്രാം നൈട്രജന്‍ ലഭിക്കും .നമുക്ക്
10 കിലോഗ്രാം നൈട്രജന്‍ മതി .അതായത് നൂറിനു നാല്പത്തി ആറു ആണെങ്കില്‍ എത്ര
എടുത്താല്‍ പത്തു ലഭിക്കും
46/100 =10/N
46 x N = 100 X 10 = 1000
N = 1000/46 = 21.74 അതായത് ഏകദേശം 22
22 കിലോഗ്രാം യൂറിയ എടുത്താല്‍ 10 കിലോഗ്രാം നൈട്രജന്‍ ലഭിക്കും
ഇനി ഫോസ്ഫറസ് എടുക്കാം ,18 ശതമാനം ഫോസ്ഫറസ് ആണ് റോക് ഫോസ്ഫേറ്റില്‍
അടങ്ങിയിട്ടുള്ളത്.അതായത് 100 നു 18 .എങ്കില്‍ എത്ര റോക്ക് ഫോസ്ഫേറ്റ്
എടുത്താല്‍ 10 കിലോഗ്രാം ഫോസ്ഫറസ് ലഭിക്കും എന്നാണ് അറിയേണ്ടത്
അതായത്
18/100 = 10/P
18 X P = 100 X 10 = 1000
P = 1000/18 =55.55 ഏകദേശം 55
55 കിലോഗ്രാം റോക് ഫോസ്ഫേറ്റ് എടുത്താല്‍ 10 കിലോഗ്രാം ഫോസ്ഫറസ് ലഭിക്കും
മ്യുററ്റ് ഓഫ് പൊട്ടാഷില്‍ 60 ശതമാനം പൊട്ടാസിയം അടങ്ങിയിരിക്കുന്നു .അതായത് 100 നു 60
.എങ്കില്‍ 10 കിലോഗ്രാം പൊട്ടാസിയം ലഭിക്കുന്നതിനു എത്ര കിലോഗ്രാം മ്യുററ്റ് ഓഫ്
പൊട്ടാഷ് വേണ്ടിവരും എന്നാണ് കണക്കാക്കേണ്ടത്
അതായത്
60/100 = 10/K
60 X K = 100 X 10 = 1000
K = 1000/60 = 16.667, ഏകദേശം 17
അതായത്
17 കിലോഗ്രാം മ്യുററ്റ് ഓഫ് പൊട്ടാഷ് എടുത്താല്‍ 10 കിലോഗ്രാം പൊട്ടാസിയം
ലഭിക്കും
അതായതു ഇപ്പോള്‍ നമുക്ക് ലഭിച്ചിരിക്കുന്ന അളവുകള്‍ ആയ 22 കിലോഗ്രാം
യൂറിയ ,55 കിലോഗ്രാം റോക് ഫോസ്ഫേറ്റ് ,17 കിലോഗ്രാം മ്യുററ്റ് ഓഫ് പൊട്ടാഷ് എന്നിവ
മിക്സ് ചെയ്താല്‍ നമുക്ക് 94 കിലോഗ്രാം
(22+55+17) 10:10:10 എന്ന മിശ്രിത വളം ലഭിക്കും
റബ്ബറില്‍ ഉപയോഗിക്കുന്ന
മിക്സര്‍ വളങ്ങളും ഉണ്ടാക്കുന്നതിനു ആവശ്യമായ നേര്‍ വളങ്ങളും
മിക്സര്‍ വളം
(NPKMg)
|
നേര്‍ വളങ്ങളുടെ അളവ് കിലോഗ്രാം
|
ആകെ
|
||||
യൂറിയ
(46%N)
|
അമ്മോഫോസ്
(20:20)
|
റോക് ഫോസ്ഫേറ്റ്
(18%P2O5)
|
മ്യുററ്റ് ഓഫ് പൊട്ടാഷ്
(60% K2O)
|
മാഗ്നസൈറ്റ്
|
||
10:10:4:1.5
|
22
|
-
|
55
|
7
|
4
|
88
|
10:10(5):4:1.5
|
11
|
25
|
28
|
7
|
4
|
75
|
12:12:6
|
26
|
-
|
64
|
10
|
-
|
100
|
12:12(6):6
|
13
|
30
|
33
|
10
|
-
|
86
|
10:10:10
|
22
|
-
|
55
|
17
|
-
|
94
|
15:10:6
|
33
|
-
|
55
|
10
|
-
|
98
|
Comments
Post a Comment