Grading of Rubber Sheets-Ribbed Smoked Sheets-റബ്ബര്‍ ഷീറ്റ് തരം തിരിക്കല്‍
റബ്ബര്‍ ഷീറ്റ് ഗ്രേഡിംഗ് Ribbed Smoked Sheet പ്രധാനമായും 6 ഗ്രേഡുകള്‍ ആണ് ഉള്ളത്. RSS I X മുതല്‍ RSS III വരെ ഉള്ള ഉയര്‍ന്ന ഗ്രേഡുകളില്‍ ഉള്ള റബ്ബര്‍ മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍,എഞ്ചിനിയറിംഗ് ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ആണ് ഉപയോഗിക്കുന്നത്.RSS IV ,RSS V എന്നിവ ഓട്ടോമൊബൈല്‍ ടയര്‍ അടക്കമുള്ള മറ്റു ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നു. IS-15361-2003 എന്ന സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് ഷീറ്റ് തരം തിരിക്കുന്നത്.കാഴ്ചയില്‍ ഉള്ള താരതമ്യത്തിലൂടെ ആണ് തരം തിരിക്കല്‍.ഏറ്റവും ചെറിയ ന്യൂനത പോലും കാണാന്‍ കഴിയുന്ന വിധത്തില്‍ പ്രകാശത്തിനു എതിരെ പിടിച്ചു ആണ് തരം തിരിക്കല്‍ സാധാരണ നടത്തുന്നത്. RSS I X ശ്രദ്ധയോടും എകീകരണത്തോടും നിയന്ത്രിക്കുന്ന പ്രക്രിയകള്‍ ഉള്ള ചുറ്റുപാടില്‍ വേണം നിര്‍മ്മിക്കപ്പെടെണ്ടത്. ഓരോ കെട്ടും പൂപ്പല്‍ ഇല്ലാതെ പായ്ക്ക് ചെയ്യണം.ഉണക്ക പൂപ്പല്‍ വളരെ ചെറിയ അളവില്‍ റാപ്പറുകളിലോ അവയോടു അടുത്തുള്ള ഉപരിതലത്തിലോ തുളച്ചു കയറല്‍ ഇല്ലാതെ വിത...